ഇരിങ്ങാലക്കുടയെ സമ്പൂർണ്ണ ഡിജിറ്റൽ വിദ്വാഭ്വാസ മണ്ഡലമാക്കിത്തീർക്കുന്നതിനുള്ള മഹാ യജ്ഞത്തിൽ കരുണയുടെ ഒരു വിരൽസ്പർശം പോലെ ഞങ്ങൾ “കരുണം” പദ്ധതി സമൂഹത്തിനുമുന്നിൽ സമർപ്പിക്കുന്നു. അറിവിന്റെ ഒരൊറ്റ കൈത്തിരിവെട്ടം പോലും വറുതിയുടേയും ഇല്ലായ്മയുടേയും വൻ കാറ്റിൽ അണയരുതെന്ന മഹാദർശനം ഞങ്ങളെ മുന്നോട്ട് നയിക്കുന്നു. 

ഇരിങ്ങാലക്കുട സ്മാർട്ടാകുന്നു

കാലം സമ്മാനിച്ച അഗാധമായ പ്രതിസന്ധിയുടെ ദിനരാത്രങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ഭയവും നൈരാശ്വവും നമ്മുടെ അണയാത്ത ജീവിതോന്മുഖതയെ കെടുത്താൻ ശ്രമിക്കുന്നു. നാം പ്രതീക്ഷിക്കാത്ത ഒരു സന്ധ്വയിൽ നമ്മുടെ ജീവിതത്തിന്റെ ചേതനയും സ്വപ്നങ്ങളും ഉറഞ്ഞുപോകുന്നു.

പക്ഷേ, നമുക്കുമുന്നിൽ ഇപ്പോഴും വാക്കുകളുണ്ട്. അഗാധമായ പ്രതിസന്ധികളെ അഭിമുഖീകരിച്ച് വേദനയുടെ കൊടും സാഗരങ്ങൾ താണ്ടി മഹാഗുരുക്കന്മാർ പകർന്നുതന്ന സ്നേഹകാരുണ്യങ്ങളുടെ ഒരിടം. നാം പരസ്പരം കൈകോർക്കുമ്പോൾ ഉലയിലൂതും പോലെ നമുക്കുമുന്നിൽ പുതിയ വഴിത്താരകൾ തെളിഞ്ഞുതുടങ്ങുന്നു. സ്നേഹകാരുണ്യങ്ങളുടെ തീച്ചൂടു കൊണ്ടാണ് ഈ കൊറോണക്കാലത്തെയും നാം നേരിടുക

നാം പരസ്പരം കൈകോർക്കുമ്പോൾ ഉലയിലൂതും പോലെ നമുക്കുമുന്നിൽ പുതിയ വഴിത്താരകൾ തെളിഞ്ഞുതുടങ്ങുന്നു. സ്നേഹകാരുണ്യങ്ങളുടെ തീച്ചൂടു കൊണ്ടാണ് ഈ കൊറോണക്കാലത്തെയും നാം നേരിടുക

നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കുന്ന കാരുണ്യ പദ്ധതി

ഈ മഹനീയ പദ്ധതിയിൽ അണിചേരൂ . സ്നേഹകാരുണ്യങ്ങളുടെ നീരുറവയാകൂ

ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല കരുണം പദ്ധതിക്ക് ആശംസകളർപ്പിച്ച് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ.യു. അരുണൻ സൗജന്യ സ്മാർട്ട് ടി.വി. വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു.
രോഗാതുരതയിൽ ഒരാർദ്ര സാന്ത്വനം

Ardram

Translate »