നമ്മുടെ ചുറ്റുമുള്ള ആയിരകണക്കിന് രോഗികളിൽ പലരും വേണ്ടത്ര പണമില്ലാത്തതിനാൽ മരുന്ന് കഴിക്കാത്തവരും മരുന്നിനുവേണ്ടി കഷ്ടപെടുന്നവരുമാണ് എന്ന് നമുക്കറിയാം. മരണം അകാലത്തിൽ നിശബ്ദമായി അരികിലെത്തുമ്പോൾ അതിനെ തടുത്തുനിർത്തുവാനോ വേദനക്ക് കുറവുവരുത്തുവാനോ മരുന്നിനു പണമില്ലെന്ന അവസ്ഥ എത്രയോ ഹൃദയഭേദകം . സഹനങ്ങളുടെ ആ ജീവിതങ്ങളെ തൊട്ടറിഞ്ഞു അവർക്കുമുന്നിൽ ഒരു ആർദ്ര സാന്ത്വനത്തിന്റെ തണൽ പൊഴിക്കുവാൻ നമുക്കേവർക്കും ബാധ്യതയുണ്ട് എന്ന് ഞങ്ങൾ കരുതുന്നു. ഈ ബാധ്യത നിറവേറ്റുന്നതിലേക്കായി ഞങ്ങൾ അഭിമാനപുരസ്സരം ആരംഭിക്കുന്ന സ്വപ്ന പദ്ധതിയാണ് ആർദ്രം.

ഇരിഞ്ഞാലക്കുട സോഷ്യൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ദയ ചാരിറ്റബ്ള് ട്രസ്റ്റിൻെറയും സംയുക്ത സ്ഥാപനം

നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്ന കാരുണ്യ പദ്ധതി

ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ദയ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി നിരാലംബരായ രോഗികള്‍ക്ക് തികച്ചും സൗജന്യമായി മരുന്നു നല്‍കുന്ന ‘ആര്‍ദ്രം’ എന്ന കാരുണ്യ പദ്ധതി ആരംഭിക്കുകയാണ്. നമുക്കുചുറ്റുമുള്ള ആയിരക്കണക്കിന് രോഗികളില്‍ പലരും വേണ്ടത്ര പണമില്ലാത്തതിനാല്‍ മരുന്നു കഴിക്കാത്തവരും മരുന്നിനുവേണ്ടി കഷ്ടപെടുന്നവരുമാണ് എന്ന് നമുക്കറിയാം. മരണം തങ്ങള്‍ക്കരികിലേക്ക് അകാലത്തില്‍ നിശബ്ദതമായി കടന്നെത്തുമ്പോള്‍ അതിനെ തടഞ്ഞു നിര്‍ത്താന്‍ വേണ്ട മരുന്നിന് പണമില്ലെന്ന അവസ്ഥ എത്രയോ ഹൃദയഭേദകമാണ്‌. സഹനങ്ങളുടെ ആ ജീവിതങ്ങളെ തൊട്ടറിഞ്ഞ് അവര്‍ക്കുമുന്നില്‍ ഒരാര്‍ദ്ര സ്വാന്തനത്തിന്‍റെ തണല്‍ പൊഴിക്കുന്നതിന് നമുക്കേവര്‍ക്കും ബാധ്യതയുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു. മനുഷ്യന്‍ എന്ന സ്വത്വത്തിനോട്‌ അങ്ങനെയാണ് നമുക്ക് കൂറുപുലര്‍ത്താന്‍ കഴിയുക.

നിരാലംബരും അര്‍ഹരുമായ രോഗികള്‍ക്ക് അവര്‍ക്കുവേണ്ട മരുന്ന് പൂർണമായും സൗജന്യമായി നല്‍കുന്ന ‘ആര്‍ദ്രം’ പദ്ധതിയിലേക്ക് ഹൃദയകാരുണ്യമുള്ള മുഴുവന്‍ മനുഷ്യരുടെയും പങ്കാളിത്തം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്കുചുറ്റുമുള്ള ദുരിതമനുഭവിക്കുന്ന രോഗികളുടെ കൈപിടിക്കുക എന്ന മഹാകാരുണ്യത്തിന്‍റെ വഴിയില്‍ ഞങ്ങളോടൊപ്പം തോളോടുചേര്‍ന്ന് ഒരുപാടുപേരുണ്ടെന്ന അറിവിനുമുന്നില്‍ ഞങ്ങള്‍ ശിരസ്സുനമിക്കുന്നു.

Help Childern Rise out of Poverty

ard2

Help Childern Rise out of Poverty

ard4

Help Childern Rise out of Poverty

രോഗാതുരതയിൽ ഒരാർദ്ര സാന്ത്വനം 

ഇരിങ്ങാലക്കുട സോഷ്യൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ദയ ചാരിറ്റബ്ള് ട്രസ്റ്റിൻെറയും സംയുക്ത സ്ഥാപനം

Translate »