ഒരു രോഗിയുടെ നിസ്സഹായാവസ്ഥയിൽ പ്രതീക്ഷയുടെ ഒരു ചെറുവെട്ടം കൊളുത്താൻ കഴിയുന്നവനാണ് യഥാർത്ഥ മനുഷ്യ സ്നേഹി. മാനവസേവ മാധവസേവ തന്നെയെന്ന് ഭാരതീയ തത്വ ചിന്തയെ ജീവിതത്തിൽ പകർത്തുന്നു. ഓരോരുത്തരും ഓരോ ജീവനെത്തന്നെയാണ് ഏറ്റെടുക്കുന്നത്. ഈ ദർശനമാണ് “ആർദ്രം”ത്തിനു പിറകിലെ ചാലക ശക്തി.

 അർഹരായ രോഗികളെ കണ്ടെത്തി അവർക്ക് ആവശ്യമായ കാലത്തേക്ക് മരുന്ന് സൗജന്യമായി നൽകുന്നതാണ് പദ്ധതി. ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പുകളിൽ നിന്നാണ് മരുന്ന് വിതരണം ചെയ്യുക.  മെഡിക്കൽ ഷോപ്പുകളിൽ നിന്നുള്ള ലാഭം ആർദ്രം പദ്ധതിയിലേക്കാണ് വന്നുചേരുന്നത്.

രോഗാതുരതയിൽ ഒരാർദ്ര സാന്ത്വനം

Ardram

Contact Us

Translate »