ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയൽ കോ – ഓപറേറ്റീവ് സൊസൈറ്റി അതിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കിഴുത്താണി ഖാദി കേന്ദ്രത്തിൽ ആരംഭിച്ച നീതി സ്റ്റിച്ചിങ്ങ് സെന്റർ രണ്ടുവർഷം പിന്നിടുകയാണ് പ്ലാസ്റ്റിക്കിനെ തുരത്തുക” “സ്ത്രീശാക്തീകരണം എന്നീ രണ്ടു ലക്ഷ്യങ്ങൾ ക്കായി ആരംഭിച്ച യൂണിറ്റ് തുണിസഞ്ചി ഉൽപാദന മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ചുകൊണ്ട് നല്ല രീതിയിൽ മുന്നോട്ടു പോവുകയാണ്.
വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ പൂർണ്ണമായും നിരോധിച്ചുകൊണ്ട് Plastic Carry ബാഗുകൾക് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ആലോചിച്ചുവരുന്ന ഈ സന്ദർഭത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ 12 ലക്ഷം തുണിസഞ്ചികൾ സൗജന്യമായി വിതരണം ചെയ്യുന്ന ഒരു ബൃഹദ് പദ്ധതിക്ക് ഞങ്ങൾ തയ്യാറെടുക്കുകയാണ്. വ്യക്തികൾ, സഹകരണ സ്ഥാപനങ്ങൾ മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്ലാസ്റ്റിക്ക് വിമുക്ത ഇരിങ്ങാലക്കുട പദ്ധതിയുടെ ഭാഗമായി എല്ലാ വീട്ടിലും ഒരു തുണിസഞ്ചി സൗജന്യമായി നൽകുന്നു .